മൂവാറ്റുപുഴ: പോസ്റ്റൽ ഡിവിഷനു കീഴിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ . 18നും 50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ എന്നിവരെ ഡയറക്ട് ഏജൻറുമാരായി നിയമിക്കും. അപേക്ഷകൻ 10ാംക്ലാസ് പാസായിരിക്കണം. മുൻ ഇൻഷുറൻസ് ഏജൻറുമാർ, ആർ.ഡി ഏജൻറ്, വിമുക്തഭടർ, ജനപ്രതിനിധികൾ, വിരമിച്ച അധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. അപേക്ഷകർ വയസ്സ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ സഹിതം രേഖപ്പെടുത്തിയ അപേക്ഷ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ്, ആലുവ പോസ്റ്റൽ ഡിവിഷൻ, ആലുവ -683 101 വിലാസത്തിൽ അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിെവക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് 9446420626, 0484 2624408 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.