മൂവാറ്റുപുഴ: സംസ്ഥാന ഫിഷറീസ് വകുപ്പും മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി ആവിഷ്കരിക്കുന്നു. മത്സ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് തുടങ്ങുന്ന പദ്ധതിക്ക് 20 മുതൽ 40 ശതമാനം വരെ സബ്സിഡി അനുവദിക്കുമെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. ജൂൺ 30നകം താൽപര്യമുള്ളവർ നഗരസഭ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. കരം അടച്ച രസീത്, ആധാർ കാർഡിൻെറ പകർപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതമാകണം അപേക്ഷിക്കേണ്ടത്. ഒരു സൻെറ് മുതൽ സ്ഥലം സ്വന്തമായി ഉള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. അര സൻെറ് വിസ്തൃതി വരുന്ന കുളം സ്വന്തമായുള്ളവർക്ക് കാർപ് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കുന്നതിന് അപേക്ഷിക്കാം. ഇതോടൊപ്പം 10 സൻെറ് സ്ഥലം സ്വന്തമായുള്ള വർക്ക് ശാസ്ത്രീയ കാർപ് കൃഷി പദ്ധതി നടപ്പാക്കുന്നതിന് 40 ശതമാനം സബ്സിഡി ലഭ്യമാക്കും. കുറഞ്ഞത് 25 സൻെറ് സ്ഥലമെങ്കിലും ഉള്ളവർക്ക് പങ്കേഷ്യസ് ഫാമിങ്ങിന് സൗകര്യമൊരുക്കും. ആകെ മുതൽ മുടക്കിൻെറ 40 ശതമാനം തുക സബ്സിഡിയായി ലഭിക്കും. ശുദ്ധജല കൂടുകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. സ്വന്തമായി പാറക്കുളം ഉള്ളവർക്ക് വിപുലമായ മത്സ്യകൃഷി നടത്താനും അപേക്ഷിക്കാം. ചുരുങ്ങിയത് രണ്ട് സൻെറ് സ്ഥലത്ത് കൃത്രിമ പടുതാകുളം നിർമിച്ച് മത്സ്യകൃഷി നടത്താൻ താൽപര്യമുള്ളവർക്ക് സബ്സിഡി ലഭ്യമാക്കും. ഇതിനെല്ലാംപുറമെ, അഞ്ചുമീറ്റർ വ്യാസത്തിലുള്ള ഇരുമ്പുകവചത്തിൽ തീർത്ത ടാങ്കിലും മത്സ്യകൃഷി നടത്താം. ബയോഫ്ലോക്സ് എന്ന പേരില്‍ ആഗോളതലത്തിൽ ശ്രദ്ധനേടിയ മത്സ്യകൃഷി രീതിയാണിത്. ഒരു സൻെറ് ടാങ്ക് മൂന്ന് സൻെറ് പച്ചക്കറി ഗ്രോ ബഡ് തുടങ്ങിയ സൗകര്യം ഉള്ളവർക്ക് റീ സർക്കുലേറ്ററി അക്വാപോണിക്സ് പദ്ധതിക്കും സാമ്പത്തിക സഹായം നൽകും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷഫോറത്തിനും നഗരസഭ ഓഫിസുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.