കുട്ടികൾക്ക്​ ഇൻറർനെറ്റ് സംവിധാനം ഒരുക്കണം

നെടുമ്പാശ്ശേരി: ഓൺലൈൻ ക്ലാസുകൾ വീണ്ടും തുടങ്ങുമ്പോൾ മതിയായ ഇൻറർനെറ്റ് സംവിധാനമില്ലാത്ത കുട്ടികളേറെ. പല വിദ്യാലയങ്ങളിലും അധ്യാപകർ നേരിട്ട് ഓൺലൈൻ ക്ലാസുകൾ സാധാരണ ക്ലാസുകൾപോലെ നടത്തുമെന്ന് വിദ്യാർഥികളെ അറിയിച്ചു കഴിഞ്ഞു. ഇങ്ങനെ വരുമ്പോൾ പ്രതിദിനം കൂടുതൽ ​േഡറ്റ ഉപയോഗിക്കേണ്ടതായി വരും. പല കുട്ടികളും പ്രതിമാസം 200 രൂപ വരെയുള്ള പ്ലാനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ, വിദ്യാലയങ്ങളിലേതുപോലെ ക്ലാസുകൾ ഓൺലൈനിലൂടെയും തുടങ്ങിയാൽ ഇപ്പോൾ ഉപയോഗിക്കുന്നതിൻെറ മൂന്നിരട്ടിയെങ്കിലും ജി.ബിയുള്ള പ്ലാൻ വേണ്ടി വരും. പല നിർധന കുടുംബത്തിനും ഇതിന് കഴിയാതെ വരും. സർക്കാറിൻെറ ഇൻറർനെറ്റ് പദ്ധതി വ്യാപിക്കാൻ കാലതാമസമുണ്ടാകും. ഈ സാഹചര്യത്തിൽ സർക്കാർ ബദൽ നടപ്പാക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.