സന്നദ്ധ പ്രവർത്തകർക്ക് വാക്സിനേഷന് മുൻഗണന നൽകണം- യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ : സ്വന്തം സുരക്ഷ മറന്ന് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ യുവാക്കൾക്ക് വാക്സിനേഷൻ നൽകാൻ മുൻഗണന നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. വിവിധ സംഘടനകളിൽ പെട്ട സന്നദ്ധ പ്രവർത്തകരുടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കോവിഡ് രോഗികളെ ചികിത്സയ്ക്കും ടെസ്റ്റിനുമായി ആശുപത്രിയിൽ കൊണ്ടുപോയി വരുന്നതിന് സൗജന്യമായി ഉപയോഗിക്കപ്പെടുന്നത്. രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതും വീട് അണുമുക്തമാക്കുന്നതും കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്കാര കർമങ്ങൾക്ക് നേതൃത്വം നൽകുന്നതുമൊക്കെ കൂടുതലും സന്നദ്ധ പ്രവർത്തകരാണ്. ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ നാടിൻെറ നട്ടെല്ലായി നിൽക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ദ്രുതകർമ സേനയിൽ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് വാക്സിനേഷന് മുൻഗണന നൽകില്ലെന്നു ചില പഞ്ചായത്തുകളിലെ മെഡിക്കൽ ഓഫിസർമാരുടെ നിലപാട് സന്നദ്ധ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതാണെന്നും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം. പി ക്കും മാത്യു കുഴൽനാടൻ എം. എൽ. എക്കും ജില്ല മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ അറിയിച്ചു. സംഭാവന നൽകി മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്ക് സംഭാവന നൽകി. ബാങ്ക് പ്രസിഡൻറ് ജോയി മാളിയേക്കൽ ഡീൻ കുര്യാക്കോസ് എം.പിക്ക് ഒരു ലക്ഷം രൂപയുടെ ചെക്കാണ് നൽകിയത്. ബാങ്ക് ഭരണ സമിതി അംഗങ്ങളായ വി.എം. സൈനുദ്ദീൻ, സാബു പൊതൂർ, സിറിൽ ജോസഫ്, കെ. വി ഉലഹന്നാൻ, എം.എ. ഫ്രാൻസിസ്, ലൗലി ജോസ് തുടങ്ങിയവർ സംബന്ധിച്ചു. ഇതോടൊപ്പം എം.പി നേതൃത്വം നൽകുന്ന ഡിസാസ്റ്റർ മാനേജ്മൻെറ് ടീമിൻെറ സന്നദ്ധ പ്രവർത്തനത്തിനായും ബാങ്ക് സംഭാവന നൽകി. ആശാവർക്കർമാരെ ആദരിച്ചു മൂവാറ്റുപുഴ : ആശാവർക്കർമാരെ ആദരിച്ച് വാളകം സർവിസ് സഹകരണ ബാങ്ക്. കോവിഡ് രോഗികൾക്ക് മരുന്നും, വാക്സിനേഷൻ കൊടുക്കുന്നതിനും വാർഡിൻെറ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് രോഗികൾക്ക് സാന്ത്വനമേകുന്ന വാളകം പഞ്ചായത്തിലെ 14 വാർഡുകളിലെ ആശ വർക്കർമാരെ ആണ് ബാങ്ക് ആദരിച്ചത്. ഇവർക്കാവശ്യമായ മാസ്കുകൾ, സാനിറ്റൈസർ, ഭക്ഷ്യക്കിറ്റ് എന്നിവ നൽകി. ബാങ്ക് പ്രസിഡൻറ് ഡോ. പി.പി. തോമസ് അധ്യക്ഷത വഹിച്ചു. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോളിമോൻ ചുണ്ടയിൽ ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. ഒ. ജോർജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എവിൻ എൽദോസ്, ബോർഡ് അംഗങ്ങളായ എൻ.ഐ അബ്രാഹം, ജിജോ പാപ്പാലിൽ, ജോയി തെങ്ങനാക്കുടിയിൽ, ജിനു,രവി മാറ്റക്കോട്ട്,ബിജി മാത്യു, ലീല രാജൻ, മിനി പൗലോസ്, ബാങ്ക് സെക്രട്ടറി മേരി , ഷിജി അജിത്ത്, ഷിനി എൽദോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.