മാർ ക്രിസോസ്​റ്റം മെത്രാപ്പോലീത്തക്ക്​ കോവിഡില്ല

തിരുവല്ല: മാർത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്​റ്റ​ത്തിന്​ കോവിഡ്​ ബാധയില്ലെന്ന്​ കണ്ടെത്തി. വെള്ളിയാഴ്​ച കുമ്പനാട്​ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കോവിഡ്​ ബാധിച്ചതായി സംശയിച്ചിരുന്നു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആണെന്ന്​ സ്ഥിരീകരിച്ചു. 103 വയസ്സുള്ള ക്രിസോസ്​റ്റത്തിന്​ വെള്ളിയാഴ്ച നേരിയ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ്​ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയത്​. മൂത്രാശയ അണുബാധയുള്ളതായി സഭയുടെ വാർത്തക്കുറിപ്പിൽ പറയുന്നു. ബിലീവേഴ്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.