പൊക്കാളി പാടങ്ങളുടെ അടിസ്ഥാന സൗകര്യ നിർമാണത്തിന്​ തുടക്കം

പറവൂർ: പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതി​ൻെറ ഭാഗമായ സംരക്ഷണ ഭിത്തി നിര്‍മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഓണ്‍ലൈനായി നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോട്ടുവള്ളി, കരുമാലൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തത്തപ്പിള്ളിപാടം കരുമാലൂര്‍പാടം, ആനച്ചാല്‍ തോട് എന്നീ പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മിച്ചും ആവശ്യമുള്ള സ്ഥലങ്ങളില്‍ സ്ലൂയിസുകള്‍ സ്ഥാപിച്ചും പൊക്കാളി പാടശേഖരങ്ങള്‍സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡി​ൻെറ 608.84 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്. കേരള ലാന്‍ഡ് ​െഡവലപ്മൻെറ്​ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ്‌, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ്‌, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി, കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷാരോണ്‍ പനക്കല്‍, കെ.വി. രവീന്ദ്രന്‍, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ അനീജ വിജു, കരുമാലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോര്‍ജ് മേനാച്ചേരി, ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപീകൃഷ്ണന്‍, വി.പി. അനില്‍കുമാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കമല സദാനന്ദന്‍, കരുമാലൂര്‍ പഞ്ചായത്ത് അംഗങ്ങളായ ജിജി അനില്‍കുമാര്‍, കോട്ടുവള്ളി പഞ്ചായത്ത് അംഗങ്ങളായ സുനിത ബാലന്‍, ബി.എസ്. പ്രശാന്ത്‌, കേരള ലാന്‍ഡ് ​െഡവലപ്മൻെറ്​ കോര്‍പറേഷന്‍ മാനേജിങ്​ ഡയറക്ടര്‍ പി.എസ്. രാജീവ്,അസി.എക്സിക്യൂട്ടിവ് എൻജിനീയര്‍ ശ്രീകല രാധാകൃഷ്ണന്‍,അസി. എൻജിനീയര്‍ റെജിമോള്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം EA PVR pokkali കോട്ടുവള്ളി, കരുമാലൂര്‍ പഞ്ചായത്തുകളിലെ പൊക്കാളിപ്പാടങ്ങളുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളുടെ നിർംാണ ഉദ്ഘാടനത്തി​ൻെറ ശിലാഫലകം വി.ഡി. സതീശന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്യുന്നു (must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.