ബഹളം; ഗ്രാമസഭയോഗം പിരിച്ചുവിട്ടു

പള്ളുരുത്തി: വാക്കേറ്റം കൈയാങ്കളി വക്കോളമെത്തിയതിനെതുടർന്ന് ഗ്രാമസഭ യോഗം പിരിച്ചുവിട്ടു. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ പ്രഥമ ഗ്രാമസഭ യോഗമാണ് ബഹളത്തെതുടർന്ന് പിരിച്ചുവിട്ടത്. ആഞ്ഞിലിത്തറയിൽ പഞ്ചായത്തി​ൻെറ അനുമതിയില്ലാതെ നിർമിച്ച കായൽ റസ്​​റ്റാറൻഡ്​​ കഴിഞ്ഞ ദിവസം അധികാരികളെത്തി നിർമാണം നിർത്തിവെപ്പിച്ചിരുന്നു. അതിനെത്തുടർന്നുള്ള ചോദ്യങ്ങളാണ് ബഹളത്തിന് ഇടയാക്കിയത്. ചോ​േദ്യാത്തരവേള കഴിഞ്ഞും ചില അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ലീജ തോമസ് യോഗം പിരിച്ചുവിട്ടതായി അറിയിച്ചത്. കുമ്പളങ്ങി ഗവ. യു.പി സ്കൂൾ ഹാളിൽ നടന്ന ഗ്രാമസഭയിൽ വൈസ് പ്രസിഡൻറ്​ പി.എ. സഗീർ, പഞ്ചായത്ത്​ അംഗങ്ങളായ ജാസ്മിൻ രാജേഷ്, സൂസൻ ജോസഫ്, ലില്ലി റാഫേൽ, മെറ്റിൽ ഡാ മൈക്കിൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.