കന്യാസ്ത്രീയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്

കാക്കനാട്: സൻെറ്​ തോമസ് കോൺവൻറിലെ കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ ഉറച്ച് പൊലീസ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിസ്​റ്റർ ജസീനയുടേത് മുങ്ങിമരണമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ആത്മഹത്യ ആണോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം പോസ്​റ്റ്​മോർട്ടം ഫലം പുറത്തുവന്നതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മൃതദേഹം കണ്ടെത്തിയ പാറമടയിലെ വെള്ളവും ജസീനയുടെ ആന്തരിക സ്രവവും രാസപരിശോധനക്കായി ചൊവ്വാഴ്​ച കൈമാറും. ഇവർ മാനസിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു എന്ന മഠം അധികൃതരുടെ വെളിപ്പെടുത്തലിനെ ഉറപ്പിക്കുന്നതിനുള്ള തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. സിസ്​റ്റർക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി അറിയില്ലെന്ന് അവർ വ്യക്തമാക്കി. ജസീനയെ കാണാതായ വിവരം കുടുംബത്തെ അറിയിച്ചത് മൃതദേഹം കണ്ടെടുക്കുന്നതിന് തൊട്ടുമുമ്പ് മാത്രമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. പോസ്​റ്റ്​മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വാഴക്കാല മൂലേപ്പാടം റോഡിലെ സൻെറ്​ തോമസ് കോൺവൻറിൽനിന്ന് ഞായറാഴ്ച ഉച്ചക്കാണ് സിസ്​റ്റർ ജസീനയെ കാണാതായത്. മഠത്തിനോട് ചേർന്ന പാറമടക്കുളത്തിൽ വൈകീട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.