റബർ മാർക്കറ്റിങ് സൊസൈറ്റി: ധർണ നടത്തും

മൂവാറ്റുപുഴ: ജപ്തി ഭീഷണി നേരിടുന്ന മൂവാറ്റുപുഴ റബർ മാർക്കറ്റിങ് സൊസൈറ്റിയെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് സൊസൈറ്റി ഫോറത്തി​ൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച മൂവാറ്റുപുഴ സഹകരണ അസി. റജിസ്ട്രാർ ഓഫിസിനു മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സഹകരണ വിജിലൻസ് അന്വേഷണത്തി​ൻെറ റിപ്പോർട്ടിൽ കൊടുത്ത ശിപാർശകൾ അടിയന്തരമായി നടപ്പാക്കണമെന്നും സൊസൈറ്റിയെ തകർക്കാൻ ശ്രമിച്ച രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.