ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹനന്മയുടെ ഭാഗം -ഡെപ്യൂട്ടി മേയർ

കൊച്ചി: ജീവിതക്ലേശങ്ങൾ വർധിക്കുന്ന കാലഘട്ടത്തിൽ അർഹിക്കുന്നവരെ സഹായിക്കാനുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹ നന്മയുടെ ഭാഗമാണെന്ന് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ. അമ്മക്കിളിക്കൂട് ചാരിറ്റബിൾ സൊസൈറ്റിയുടെ ജനറൽ ബോഡിവും ദുർബല ജനവിഭാഗങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ. ഇലക്‌ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഹാളിൽ നടന്ന യോഗത്തിൽ അഡ്വ. ബി.ആർ. മുരളീധരൻ അധ്യക്ഷതവഹിച്ചു. പത്രപ്രവർത്തകൻ ഷാജി ഇടപ്പള്ളി, ഗ്രേസി വർഗീസ്, ബിനോയ് പുരുഷൻ, തോമസ് പുലിക്കാട്ടിൽ, റോയ് മാത്യു, ബിനു ജോൺസൺ എന്നിവർ സംസാരിച്ചു. സൊസൈറ്റിയുടെ പുതിയ ഭാരവാഹികൾ: അമ്പിളി പ്രസന്നൻ (പ്രസി), സായൂജ് കാദംബരി (സെക്ര), ജെൻസി അനിൽ (ട്രഷ). ec ammakilikood അമ്മക്കിളിക്കൂട് ചാരിറ്റബിൾ സൊസൈറ്റിയുടെ ജനറൽബോഡിവും ദുർബല ജനവിഭാഗങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണവും ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.