അറബിക് സർവകലാശാല പ്രഖ്യാപനം വൈകുന്നത് പ്രതിഷേധാർഹം -കേരള അറബിക് മുൻഷീസ് അസോ.

ആലുവ: അറബിക് സർവകലാശാല പ്രഖ്യാപനത്തിൽനിന്നും സർക്കാർ പിന്മാറുന്നത് കടുത്ത പ്രതിഷേധാർഹമാ​െണന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ റവന്യൂ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടും, സർക്കാർ കാലാവധി അവസാനിക്കുന്ന സമയമായിട്ടും പ്രഖ്യാപനം വരാത്തത് പ്രയാസമുണ്ടാക്കുന്നതാണെന്നും പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എം.എ ഹംസ, സിറാജ് മദനി എന്നിവർ സംസാരിച്ചു. പി.എം. റഫീഖ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എം.എ. ഹംസ (പ്രസി.), പി.എ. അബ്​ദുൽ നാസർ (ജന. സെക്ര.), എ.എ. മനാഫ് (ട്രഷറർ), എം.എ. നജീബ്, എം.എ. റഷീദ്, പി.എം. അബ്​ദുൽ മുനീർ, എം.എം. ശമീർ മദീനി, ടി.എ. മുഹമ്മദ് ശാഫി, ഇ.എം. റഹീമ (വൈസ്. പ്രസി.), കെ.എ. അയ്യൂബ് ബാസിൽ അമാൻ, എൻ.യു. സുനീർ, പി.എ. ഖമറുദ്ദീൻ, സജ്ജാദ് ഫാറൂഖി, ഫാത്വിമ എടനാട് (സെക്ര.). വനിത ഫോറം ഭാരവാഹികൾ: എം. സുനിത ആലുവ (ചെയർപേഴ്സൻ), കെ.കെ. സജീന (കൺവീനർ), ജസീന ഒക്കൽ (ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.