വികസന സെമിനാര്‍

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തി‍ൻെറ  ആൻറണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.എം. മജീദ് അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണത്തിനും ഉൽപാദന മേഖലക്കും ഭവനപദ്ധതിക്കും ഊന്നല്‍ നല്‍കിയുളള കരട് രേഖ സെമിനാര്‍ അംഗീകരിച്ചു. പദ്ധതികള്‍ക്ക് എട്ട് കോടിയോളം രൂപയുടെ കരട് രേഖക്കാണ് അംഗീകാരം നല്‍കിയത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ശോഭ വിനയന്‍ സ്വാഗതം പറഞ്ഞു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എ.എം. ബഷീര്‍, ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ. മുഹമ്മദ്, അനു വിജയനാഥ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എന്‍.ബി. ജമാല്‍, എം.എം. അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി. റെജി, ശോഭ രാധാകൃഷ്ണന്‍ തുടങ്ങിയവർ പങ്കെടുത്തു. EM KMGM 2 Seminar നെല്ലിക്കുഴി പഞ്ചായത്ത് വികസന സെമിനാർ ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.