ആറുമാസമായി ഒരേ കിടപ്പിൽ; ക്രിസ്​റ്റി സുമനസ്സുകളുടെ സഹായം തേടുന്നു

പള്ളുരുത്തി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പള്ളുരുത്തി സ്വദേശി ക്രിസ്​റ്റി (21) ചികിത്സക്ക്​ സുമനസ്സുകളുടെ സഹായം തേടുന്നു. അമ്മയും വിദ്യാർഥിയായ ഇളയ സഹോദരനും അടങ്ങുന്ന കുടുംബത്തി​ൻെറ ഏക ആശ്രയമാണ് ഈ ചെറുപ്പക്കാരൻ. മെഡിക്കൽ ട്രസ്​റ്റ് ആശുപത്രിയിൽ കഴിയുന്ന ക്രിസ്​റ്റിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. കഴിഞ്ഞ ആഗസ്​റ്റിൽ പെരുമ്പാവൂരിനടുത്ത് വെച്ചാണ് സുഹൃത്തി​ൻെറ ബൈക്കിന് പിന്നിൽ സഞ്ചരിക്കവെ എതിരെവരുകയായിരുന്ന കാർ ഇടിച്ചത്​. അരക്കുകീഴെ ചലനശേഷി നഷ്​ടപ്പെട്ട നിലയിലാണ്. ഇതുവരെയുള്ള ചികിത്സക്ക്​ ലക്ഷങ്ങൾ ചെലവഴിച്ചു. നട്ടെല്ലിനാണ് പരിക്ക്. പുല്ലാർ ദേശത്ത് വാടകവീട്ടിലാണ് താമസം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടയിൽ പത്രവിതരണം നടത്തിയാണ് ക്രിസ്​റ്റി കുടുംബം പോറ്റിയിരുന്നത്. പ്ലസ് വൺ വിദ്യാർഥിയായ അലനാണ് ആശുപത്രിയിൽ പരിചരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയക്ക്​ ലക്ഷങ്ങൾ ഇനിയും ആവശ്യമാണ്. പുല്ലാർദേശം കൗൺസിലർ സി.ആർ. സുധീറി​ൻെറ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്കരിച്ച്​ ബാങ്ക് ഓഫ് ബറോഡ പള്ളുരുത്തി ബ്രാഞ്ചിൽ ജോയൻറ്​ അക്കൗണ്ട് എടുത്തിട്ടുണ്ട്. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അക്കൗണ്ട് നമ്പർ: 6262010001 2011. IFC code : BAR BOVJSM K0 (Fif thcharacter is zero) ഫോൺ: 94470 903 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.