പള്ളുരുത്തി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പള്ളുരുത്തി സ്വദേശി ക്രിസ്റ്റി (21) ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. അമ്മയും വിദ്യാർഥിയായ ഇളയ സഹോദരനും അടങ്ങുന്ന കുടുംബത്തിൻെറ ഏക ആശ്രയമാണ് ഈ ചെറുപ്പക്കാരൻ. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന ക്രിസ്റ്റിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. കഴിഞ്ഞ ആഗസ്റ്റിൽ പെരുമ്പാവൂരിനടുത്ത് വെച്ചാണ് സുഹൃത്തിൻെറ ബൈക്കിന് പിന്നിൽ സഞ്ചരിക്കവെ എതിരെവരുകയായിരുന്ന കാർ ഇടിച്ചത്. അരക്കുകീഴെ ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്. ഇതുവരെയുള്ള ചികിത്സക്ക് ലക്ഷങ്ങൾ ചെലവഴിച്ചു. നട്ടെല്ലിനാണ് പരിക്ക്. പുല്ലാർ ദേശത്ത് വാടകവീട്ടിലാണ് താമസം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടയിൽ പത്രവിതരണം നടത്തിയാണ് ക്രിസ്റ്റി കുടുംബം പോറ്റിയിരുന്നത്. പ്ലസ് വൺ വിദ്യാർഥിയായ അലനാണ് ആശുപത്രിയിൽ പരിചരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയക്ക് ലക്ഷങ്ങൾ ഇനിയും ആവശ്യമാണ്. പുല്ലാർദേശം കൗൺസിലർ സി.ആർ. സുധീറിൻെറ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് ബാങ്ക് ഓഫ് ബറോഡ പള്ളുരുത്തി ബ്രാഞ്ചിൽ ജോയൻറ് അക്കൗണ്ട് എടുത്തിട്ടുണ്ട്. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അക്കൗണ്ട് നമ്പർ: 6262010001 2011. IFC code : BAR BOVJSM K0 (Fif thcharacter is zero) ഫോൺ: 94470 903 18
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 12:11 AM GMT Updated On
date_range 2021-02-13T05:41:40+05:30ആറുമാസമായി ഒരേ കിടപ്പിൽ; ക്രിസ്റ്റി സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsNext Story