ശമ്പള പരിഷ്കരണം: ആയുർവേദത്തെ അവഗണിക്കുന്നതിൽ പ്രതിഷേധം

കൊച്ചി: ശമ്പള പരിഷ്കരണത്തിൽ ആയുർവേദത്തെ അവഗണിക്കുന്നതിൽ കേരള സ്​റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് ശമ്പള കമീഷൻ ശിപാർശ ചെയ്ത ആനുകൂല്യങ്ങൾ അതേപടി നൽകും എന്ന പ്രഖ്യാപനം ആയുർവേദ ഡോക്ടർമാരുടെ കാര്യത്തിൽ നടപ്പാക്കിയില്ലെന്ന്​ സംസ്ഥാന പ്രസിഡൻറ് ഡോ. ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.