പ്രളയബാധിതർക്ക്​ ആസ്​റ്റർ ഭവനസമുച്ചയ നിർമാണോദ്ഘാടനം

കൊച്ചി: കേരള പുനർനിർമാണ പദ്ധതിയിൽ ആസ്​റ്റർ ഗ്രൂപ് 2018 ലെ പ്രളയബാധിതർക്ക്​ നിർമിച്ചുനൽകുന്ന രണ്ടാംഘട്ടത്തിലെ 35 വീടി​ൻെറ ഭവനസമുച്ചയ നിർമാണോദ്ഘാടനം വെങ്ങോല പഞ്ചായത്ത് പ്രസിഡൻറ് എൻ.ബി. ഹമീദും സൗജന്യമായി ഭൂമി വിട്ടുനൽകിയ അൽ അൻസാർ ചാരിറ്റബിൾ ട്രസ്​റ്റ്​ മാനേജിങ് ട്രസ്​റ്റി മരക്കാർ പിള്ളയും ചേർന്ന്​ നിർവഹിച്ചു. ആദ്യഘട്ടത്തിൽ വിവിധ ജില്ലകളിലായി നിർമാണം പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽ കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി കൈമാറിയിരുന്നു. രണ്ടാംഘട്ടത്തിൽ 150 വീടാണ് സൗജന്യമായി നിർമിച്ചുനൽകുന്നത്. all P2 വിവാഹിതരായി കൊച്ചി: നെല്ലിമോളം മരോട്ടിക്കടവ്​ എരമത്തുകുടി വർഗീസി​ൻെറയും സാനിയുടെയും (പ്രെസ്​റ്റ്​മേറ്റ്​ അഡ്വർടൈസിങ്​, എറണാകുളം) മകൾ ഗ്രീഷ്​മയും കുറുപ്പംപടി തുരുത്തി കക്കാട്ടുകുടി ജോർജി​ൻെറയും നിഷിയുടെയും മകൻ ജെറിനും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.