മൂന്നാറിൽ അതിശൈത്യം; താപനില മൈനസ്​ രണ്ട്​

മൂന്നാർ: മൂന്നാർ അതിശൈത്യത്തി​ൻെറ പിടിയിൽ. വ്യാഴവും വെള്ളിയും മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസായിരുന്നു താപനില. രാവിലെ പുൽമേടുകൾ ഉൾ​െപ്പടെ മഞ്ഞുപുതച്ച നിലയിലായിരുന്നു. കണ്ണന്‍ ദേവൻ എസ്​റ്റേറ്റുകളിൽ പലയിടത്തും മൈനസ് രണ്ട്​ ഡിഗ്രി രേഖപ്പെടുത്തി. പച്ചവിരിച്ചുകിടക്കുന്ന പുല്‍മേടുകള്‍ പുലര്‍ച്ച മഞ്ഞുപുതച്ചതുപോലെയാണ് കാണപ്പെടുന്നത്. പെരിയവരൈ, കന്നിമല, സൈലൻറ്​വാലി മൈതാനങ്ങളില്‍ ഈ കാഴ്​ചയാണ്​ രണ്ടുദിവസമായി. തണുപ്പ്​ ആസ്വദിക്കാനും മൊബൈല്‍ കാമറകളിൽ പകര്‍ത്താനും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. സൈലൻറ്​വാലി, ചെണ്ടുവരൈ, ഉപാസി എന്നിവിടങ്ങളിൽ മൈനസ് ഒന്നും സെവന്‍മലൈ, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രിയും ലക്ഷ്​മി എസ്​റ്റേറ്റില്‍ മൈനസ് രണ്ട് ഡിഗ്രിയുമാണ് താപനില. ശൈത്യം വരുംദിവസങ്ങളില്‍ വർധിക്കുമെന്നാണ് കരുതുന്നത്. തെക്കി​ൻെറ കശ്​മീരെന്ന് അറിയപ്പെടുന്ന മൂന്നാറില്‍ കാലം തെറ്റിയെത്തുന്ന തണുപ്പ് സന്ദർശകര്‍ക്ക് അനുഭൂതിയാകു​േമ്പാൾ കര്‍ഷകര്‍ക്ക് തിരിച്ചടിയുമാണ്. മഞ്ഞുവീഴ്​ച ശക്തമായത് തോട്ടം മേഖലക്കും നാശം വിതക്കും. വട്ടവടയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പാമ്പാടുംചോലയിൽ ബുധനാഴ്​ചയും വ്യാഴാഴ്​ചയും രാവിലെ താപനില മൈനസ് ഒന്നിലെത്തി. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം, ചിലന്തിയാർ, കടവരി മേഖലകളിലും ഒരാഴ്​ചയായി ശക്തമായ തണുപ്പാണ്. ഇവിടങ്ങളിൽ അഞ്ചുവർഷത്തിനിടെ ഇത്രയും തണുപ്പ് അനുഭവപ്പെട്ടിട്ടില്ലെന്ന്​ കർഷകർ പറയുന്നു. ശൈത്യം ശക്തമായി തുടരുന്നതിനാൽ ഏറെ ആശങ്കയിലാണ്​ വട്ടവടയിലെ പച്ചക്കറി കർഷകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.