കോതമംഗലം: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തീ പടർന്നത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. സിവിൽ സ്റ്റേഷനിലെ ചവറുകൾക്ക് തീയിട്ടത് സമീപത്തെ പറമ്പിലേക്ക് വ്യാപിച്ചത് പൊടുന്നനെ ആളിപ്പടർന്നു. ഇത് ജീവനക്കാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഫയർ എൻജിനുകൾ എത്തിയാണ് തീ പൂർണമായും കെടുത്തിയത്. സ്റ്റേഷൻ ഓഫിസർ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ പി.എൻ. അനൂപ്, ജൈസ് ജോയ്, ഡി. ബിപിൻ, വിഷ്ണു മോഹൻ, ഡി. റെജി എന്നിവർ തീ കെടുത്താൻ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ അശ്രദ്ധമായി തീ ഇടുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അഗ്നിരക്ഷാ സേന അറിയിച്ചു. വാർഷിക സമ്മേളനം കോതമംഗലം: സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് സി.എ. അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജോർജ് പി. എബ്രഹാം, പി.എം. മൈതീൻ, കെ.സി. ജോസ്, എ.ഡി. റാഫേൽ, ആലീസ് സ്കറിയ, കെ.കെ. ഹുസൈൻ, എ.ജെ. ജോൺ, പി. ബാലൻ, എൻ.ഐ. അഗസ്റ്റ്യൻ, പി.ഐ. ജോർജ്, നിനിപോൾ, കെ.ഇ. കാസിം, സി.കെ. ബാബു, വി.കെ. കാർത്യായനി, കെ.കെ. എബ്രഹാം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.എ. അലിക്കുഞ്ഞ് (പ്രസി), എൻ.ഐ. അഗസ്റ്റ്യൻ (സെക്രട്ടറി), സി.കെ. ബാബു (ട്രഷ), നിനിപോൾ (വനിതഫോറം പ്രസി), വി.കെ. കാർത്യായനി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കോതമംഗലം 220 കെ.വി സബ് സ്റ്റേഷൻ തുറന്നു കോതമംഗലം: വൈദ്യുതിരംഗത്ത് സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കോതമംഗലം 220 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കുകയും പവർകട്ടും ലോഡ് ഷെഡിങ്ങും പൂർണമായും ഇല്ലാതാക്കുകയും ചെയ്തു. കേരളത്തിൽ മാത്രമാണ് സമ്പൂർണ വൈദ്യുതീകരണം നടപ്പായത്. 17 ലക്ഷം പുതിയ കണക്ഷൻ നൽകി. വനംവകുപ്പിൻെറ തടസ്സം നിലനിൽക്കുന്ന വയനാട്ടിലെ ഏതാനും വീടുകളിൽ ഒഴികെ വൈദ്യുതി എത്തി. കുറച്ച് പദ്ധതികൾ പൂർത്തീകരിക്കാനുണ്ട്. ഇടുക്കിയിൽ ഒരു നിലയം സ്ഥാപിക്കണമെന്നാണ് ലക്ഷ്യം. സൗരോർജരംഗത്തുനിന്ന് 1000 മെഗാവാട്ട് ഉൽപാദനം ലക്ഷ്യം വഹിക്കുന്നു -മന്ത്രി പറഞ്ഞു. ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഡയറക്ടർ ഡോ. പി. രാജൻ, ചീഫ് എൻജിനീയർ വി.രാധാകൃഷ്ണൻ, നഗരസഭ ചെയർമാൻ കെ.കെ. ടോമി, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം. ബഷീർ, വൈസ് പ്രസിഡൻറ് നിസാമോൾ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.