കുട്ടിക്കൂട്ടം ജൈവപച്ചക്കറി ഉൽപാദനരംഗത്തേക്ക്

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത്​ 12ാം വാര്‍ഡില്‍ രൂപവത്​കരിച്ച ബാലസഭ ജൈവ പച്ചക്കറി ഉൽപാദിപ്പിക്കാന്‍ രംഗത്തിറങ്ങി. അമ്പലപ്പടി പോസിറ്റിവ് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ബാലസഭ രൂപവത്​കരിച്ചത്. 20 വിദ്യാർഥികളെയാണ് സഭയില്‍ ഉള്‍പ്പെടുത്തിയത്. മണ്ടോപ്പിള്ളിയില്‍ യൂസഫി​ൻെറ 30 സൻെറിലാണ് കൃഷി. പഞ്ചായത്ത്​ അംഗം നിസാര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫര്‍ഹാന്‍ (പ്രസി.​), സല്‍മത്ത് റഷീദ് (സെക്ര.), ഹിശാന ഫര്‍ഹത്ത് (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.