പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

പഞ്ചായത്ത് പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു മൂവാറ്റുപുഴ: മാറാടിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്​ പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടിയൊഴുകി വെള്ളം പാഴാകുന്നത് പരിഹരിക്കണമെന്ന് ആഴ്ചകളോളം ആവശ്യപ്പെട്ടിട്ടും തിരിഞ്ഞുനോക്കാത്തതിലും വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് സമരമെന്ന് പ്രസിഡൻറ്​ പറഞ്ഞു. ഒരാഴ്ചക്കകം പരിഹരിക്കാമെന്ന് സൂപ്രണ്ടിങ് എൻജിനീയർ ഉറപ്പുനൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. വൈസ്​ പ്രസിഡൻറ്​ ബിന്ദു ജോർജ്, മെംബർമാരായ പി.പി. ജോളി, ബിജു കുര്യാക്കോസ്, ജെയ്സ് ജോൺ, ജിബി മണ്ണത്തൂക്കാരൻ, ജിഷ ജിജോ, ഷിജി മനോജ്, അജി സാജു, സിജി ഷാമോൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.