നെല്‍കൃഷി വിളവെടുപ്പുത്സവം

പിറവം: മുളന്തുരുത്തി ചെങ്ങോലപ്പാടം പാടശേഖരത്തിലെ മനക്കത്താഴത്ത് 20 വർഷത്തോളമായി തരിശ് കിടന്ന 4.5 ഏക്കറിൽ മുളന്തുരുത്തി കാര്‍ഷിക കര്‍മസേനയുടെ സഹായത്താല്‍ ഡേവിഡ് പാത്താടന്‍ എന്ന കര്‍ഷകന്‍ ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ഷിനി സജി, കൃഷി ഓഫിസര്‍ എം.എ. ഷീബ, പാടശേഖര സെക്രട്ടറി പ്രവീണ്‍, കര്‍മസേന സെക്രട്ടറി കെ.വി. മത്തായി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.