കൊച്ചി: സംസ്ഥാന സര്‍ക്കാറിൻെറ സ്വപ്‌നപദ്ധതിയായ കൊച്ചി അമ്പലമുകളിലെ പെട്രോകെമിക്കല്‍ പാര്‍ക്കിൻെറ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച രാവിലെ 10ന് നിര്‍വഹിക്കും. ബി.പി.സി.എല്ലിൻെറ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്‌കൃത പദാർഥങ്ങള്‍ ഉപയോഗിച്ച് പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ക്ലസ്റ്റര്‍ സ്ഥാപിക്കുക എന്നതുമാണ് പാര്‍ക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. കിന്‍ഫ്രയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ എഫ്.എ.സി.ടിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 481.79 ഏക്കര്‍ ഭൂമിയിലാണ് കിന്‍ഫ്ര പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. നിലവില്‍ 171 ഏക്കര്‍ ഭൂമി ബി.പി.സി.എൽ വികസനത്തിനായി പാട്ട വ്യവസ്ഥയില്‍ അനുവദിച്ചുകഴിഞ്ഞു. 12 എം.എല്‍.ഡി ജലവിതരണം, 11/33 കെ.വി. വൈദ്യുതി വിതരണം, മലിനീകരണ നിയന്ത്രണ പ്ലാൻറ്, ഗെയില്‍ വാതക പൈപ്പ് ലൈന്‍, കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിൻെറ മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യം പാര്‍ക്കില്‍ കിന്‍ഫ്ര ഒരുക്കും. 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 30 മാസത്തിനകം ഇവ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ക്ക് പൂർണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 10,000 ത്തോളം തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും അത്രയുംതന്നെ തൊഴിലവസരങ്ങള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷതവഹിക്കും. കുസാറ്റിൽ െഗസ്റ്റ് അധ്യാപക ഒഴിവ് കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഫെബ്രുവരി 12ന് വാക്-ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. സ്റ്റാറ്റിസ്റ്റിക്സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പിഎച്ച്.ഡി/നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാർഥികള്‍ ഫെബ്രുവരി 12ന് രാവിലെ 10.30ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഹാജരാകണം. ഫോണ്‍: 9447280968, www.cusat.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.