പെൺകുട്ടിയുടെ മരണം: കെ.പി.എം.എസ്​ ​ധർണ നടത്തും

കൊച്ചി: കാലടി മാണിക്യമംഗലത്ത്​ ശിശുക്ഷേമ സമിതി ഏറ്റെടുത്ത 14 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ കെ.പി.എം.എസ്​ ഈമാസം 11ന്​ കലക്​ടറേറ്റ്​ ധർണ നടത്തും. 2019 ജൂലൈ 18നാണ്​ സി.ഡബ്യു.സി കുട്ടിയെ ഏറ്റെടുക്കുന്നത്​. അപ്പോൾ ഒരുവിധ ശാരീരിക ആക്രമണങ്ങളും ഏറ്റിരുന്നില്ലെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2021 ജനുവരി 21ന്​ ന്യുമോണിയ ബാധിച്ച്​ കുട്ടി മരിക്കു​േമ്പാൾ സ്വകാര്യസ്ഥാപനത്തി​ൻെറ സംരക്ഷണത്തിലായിരുന്നു. പോസ്​റ്റ്​മോർട്ടം റ​ിപ്പോർട്ടിൽ ശാരീരിക പീഡനത്തിന്​ ഇരയായിരുന്നതായി സൂചിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കെ.പി.വൈ.എം ജനറൽ സെക്രട്ടറി പ്രശോഭ്​ ഞാവേലി, കെ.പി.എം.എസ്​ ജില്ല സെക്രട്ടറി സി.എസ്​. മനോഹരൻ, വി.കെ. കുട്ടപ്പൻ, ബിന്ദു ഷിബു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.