പകർച്ച വ്യാധി ഓർഡിനൻസ്​ കേസ്: കെ.വി. തോമസ്​ രണ്ട്​ മാസം കോടതിയിൽ ഹാജരാകേണ്ടെന്ന്​ ഹൈകോടതി

കൊച്ചി: കോവിഡ്​കാല​ നിയന്ത്രണങ്ങൾ പാലിക്കാതെ ​പ്രകടനം നടത്തിയതി​ൻെറ പേരിലുള്ള കേസിൽ വിചാരണ കോടതിയിൽ ഹാജരാകുന്നതിൽനിന്ന്​ മുൻ മന്ത്രി ​കെ.വി. തോമസിനെ​ രണ്ട്​ മാസത്തേക്ക്​ ഹൈകോടതി ഒഴിവാക്കി. സമൂഹ അകലം പാലിക്കാതെ പ്രകടനം നടത്തിയെന്നാരോപിച്ച് 2020ലെ പകർച്ചവ്യാധി ഒാർഡിനൻസ് പ്രകാരം രജിസ്​റ്റർ ചെയ്ത കേസ് റദ്ദാക്കാൻ കെ.വി. തോമസ് നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. തുടർന്ന്​ ഹരജി ജസ്​റ്റിസ്​ വി.ജി. അരുൺ പിന്നീട്​ പരിഗണിക്കാനായി മാറ്റി. അതേസമയം, ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് 2020 ജൂൺ 23ന് ഫോർട്ട്​കൊച്ചി ബസ്​ സ്​റ്റാൻഡിനടുത്ത്​ നടത്തിയ ധർണയുമായി ബന്ധപ്പെട്ട്​ പകർച്ചവ്യാധി ഒാർഡിനൻസ് പ്രകാരം രജിസ്​റ്റർ ചെയ്ത കേസ് റദ്ദാക്കാൻ പ്രഫ. കെ.വി. തോമസും മുൻമന്ത്രി ഡൊമിനിക് പ്രസ​േൻറഷനും നൽകിയ മറ്റൊര​ു ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.