പ്രശ്നങ്ങൾ പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥർ മുന്നോട്ട് വരണം -വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ

കളമശ്ശേരി: ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥർ അടക്കം മുന്നോട്ട് വരണമെന്ന് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ. വൈദ്യുതി ബോർഡ് നടപ്പാക്കുന്ന 'സേവനം വാതിൽപടി' പദ്ധതി കളമശ്ശേരി മണ്ഡലംതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ സേവനം ഉറപ്പുവരുത്താനായി പുതിയ വൈദ്യുതി കണക്​ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി ലൈൻ, മീറ്റർ മാറ്റിവെക്കൽ തുടങ്ങിയ സംവിധാനങ്ങളാണ് പദ്ധതിയിലുടെ ഉപഭോക്താക്കൾ ലഭിക്കുന്നത്. 1912 എന്ന കേന്ദ്രീകൃത കസ്​റ്റമർ കെയർ ഫോൺ കാൾവഴി ബന്ധപ്പെട്ട സെക്​ഷൻ ഓഫിസിൽ രജിസ്​റ്റർ ചെയ്താൽ മതി. നഗരസഭ വൈസ് ചെയർമാൻ സെൽമ അബൂബക്കർ അധ്യക്ഷതവഹിച്ചു. വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.എച്ച്. സുബൈർ, വാർഡ് കൗൺസിലർ റഫീഖ് മരക്കാർ എന്നിവർ സംസാരിച്ചു. അസി.എൻജിനീയർ വി. അനിൽകുമാർ സ്വാഗതവും കെ.ജെ. ബിനോയ് നന്ദിയും പറത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.