റവന്യൂ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റമെന്ന് ആരോപണം

കൊച്ചി: ഭരണകക്ഷി നേതാവിൻെറ വരവോടെ ജില്ലയിലെ റവന്യൂ ജീവനക്കാർക്ക് മാനദണ്ഡം പാലിക്കാതെ കൂട്ട സ്ഥലംമാറ്റമെന്ന് ആരോപണം. വിവിധ വില്ലേജുകളിൽ ജോലി ചെയ്തിരുന്ന ഫീൽഡ് അസിസ്​റ്റൻറുമാരെ താലൂക്കിനപ്പുറം ദൂരപ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റിയത് നിരുത്തരവാദപര​െമന്ന് കേരള റവന്യൂ വില്ലേജ് സ്​റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് എം. ശ്രീകുമാർ വാർത്തക്കുറിപ്പിൽ പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ കോവിഡുകാലത്ത് സ്ഥലം മാറ്റിയത് പ്രതിഷേധാർഹമാണ്. ഈ മാസം ഓൺലൈൻ സ്ഥലംമാറ്റം വരാനിരിക്കെയാണിത്​. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവ് കലക്ടർ നേരിട്ട് ഇടപെട്ട് അടിയന്തരമായി പിൻവലിക്കണമെന്ന് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.