കൊച്ചി: ഭരണകക്ഷി നേതാവിൻെറ വരവോടെ ജില്ലയിലെ റവന്യൂ ജീവനക്കാർക്ക് മാനദണ്ഡം പാലിക്കാതെ കൂട്ട സ്ഥലംമാറ്റമെന്ന് ആരോപണം. വിവിധ വില്ലേജുകളിൽ ജോലി ചെയ്തിരുന്ന ഫീൽഡ് അസിസ്റ്റൻറുമാരെ താലൂക്കിനപ്പുറം ദൂരപ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റിയത് നിരുത്തരവാദപരെമന്ന് കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് എം. ശ്രീകുമാർ വാർത്തക്കുറിപ്പിൽ പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ കോവിഡുകാലത്ത് സ്ഥലം മാറ്റിയത് പ്രതിഷേധാർഹമാണ്. ഈ മാസം ഓൺലൈൻ സ്ഥലംമാറ്റം വരാനിരിക്കെയാണിത്. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവ് കലക്ടർ നേരിട്ട് ഇടപെട്ട് അടിയന്തരമായി പിൻവലിക്കണമെന്ന് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 12:07 AM GMT Updated On
date_range 2021-02-06T05:37:16+05:30റവന്യൂ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റമെന്ന് ആരോപണം
text_fieldsNext Story