ടി.സി.സിയിൽ ഹിതപരിശോധന; മൂന്ന് സംഘടനക്ക് അംഗീകാരം

കളമശ്ശേരി: ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെ (ടി.സി.സി) ഹിതപരിശോധനയിൽ മൂന്ന് സംഘടനക്ക് അംഗീകാരം. ടി.സി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) 42.93 ശതമാനം വോട്ടുനേടി കൂടുതൽ വോട്ട്​ നേടിയ സംഘടനയായി. ആകെ പോൾ ചെയ്ത 361 വോട്ടിൽ സി.ഐ.ടി.യുവിന് 155ഉം ടി.സി.സി എംപ്ലോയീസ് യൂനിയൻ(ഐ.എൻ.ടി.യു.സി) 84 വോട്ടും (23.26 ശതമാനം) നേടി. ടി.സി.സി തൊഴിലാളി യൂനിയൻ 83 വോട്ട് നേടി. രണ്ട്​ വോട്ട്​ അസാധുവായി. ടി.സി.സി സ്​റ്റാഫ്‌ ആൻഡ്​ വർക്കേഴ്സ് അസോസിയേഷന്(എ.ഐ.ടി.യു.സി) 37 വോട്ടാണ്​ ലഭിച്ചത്​. നാല്​ സംഘടനയാണ് ​െതരഞ്ഞെടുപ്പിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.