വിജയരാഘവൻ മാപ്പുപറയണം -മെക്ക

കൊച്ചി: മുന്നാക്ക സംവരണത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനും നിയമനടപടികൾക്കുമായി മുന്നിട്ടിറങ്ങിയ പിന്നാക്ക സമുദായങ്ങളിലെ അമ്പതോളം സംഘടനകളും ഭാരവാഹികളും വർഗീയവാദികളാണെന്ന പ്രസ്​താവന പിൻവലിച്ച് ഇടതുമുന്നണി കൺവീനർ വിജയരാഘവൻ മാപ്പുപറയണമെന്ന് മെക്ക, സംവരണ സമുദായ മുന്നണി ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു. സവർണ ഹിന്ദുത്വ ഫാഷിസത്തെ ​പ്രോത്സാഹിപ്പിക്കുന്ന ഇടതുമുന്നണി കൺവീനർ വർഗീയ ചേരിതിരിവുണ്ടാക്കി അരാജകത്വം സൃഷ്​ടിക്കുകയാണ്. മുസ്​ലിം പേടിയിൽനിന്ന്​ ഉടലെടുത്ത കൺവീനറുടെ ജൽപനങ്ങൾക്ക് പ്രബുദ്ധ കേരളത്തിൽ സ്ഥാനമില്ല. വർഗീയാരോപണവും വംശീയാതിക്രമവും നടത്തി പ്രബല പിന്നാക്ക സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽനിന്ന്​ ഇടതുമുന്നണിയും സി.പി.എമ്മും പിന്മാറണം. സംഘ്പരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാനുള്ള ഏജൻറായി വിജയരാഘവൻ അധഃപതിക്കരുതെന്നും​ അദ്ദേഹം ആവശ്യപ്പെട്ടു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.