അരലക്ഷത്തിലധികം കർഷക ആത്​മഹത്യയെന്ന്​ കേന്ദ്രമന്ത്രി

ആലപ്പുഴ: 2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത്​ ആത്​മഹത്യ കർഷകരുടെ എണ്ണം 58,783 ആണെന്ന്​ കേന്ദ്ര കാർഷിക​ മന്ത്രി നരേന്ദ്രസിങ്​ തോമർ അറിയിച്ചു. എ.എം. ആരിഫ്​ എം.പി ഉന്നയിച്ച ചോദ്യങ്ങൾക്ക്​ മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ദേശീയ ക്രൈം റെക്കോഡ്സ്​ ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണിത്​. കർഷകരും കർഷകത്തൊഴിലാളികളുമായി 2017ൽ 12,602 പേരും 2018ൽ 11,379 പേരും 2019ൽ 10,281 പേരുമാണ്​ ആത്​മഹത്യ ചെയ്​തത്​. മഹാരാഷ്​ട്ര, മധ്യപ്രദേശ്​ സംസ്ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യയെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.