ആലപ്പുഴ: 2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്മഹത്യ കർഷകരുടെ എണ്ണം 58,783 ആണെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്രസിങ് തോമർ അറിയിച്ചു. എ.എം. ആരിഫ് എം.പി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണിത്. കർഷകരും കർഷകത്തൊഴിലാളികളുമായി 2017ൽ 12,602 പേരും 2018ൽ 11,379 പേരും 2019ൽ 10,281 പേരുമാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യയെന്നും മന്ത്രി വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 12:05 AM GMT Updated On
date_range 2021-02-04T05:35:03+05:30അരലക്ഷത്തിലധികം കർഷക ആത്മഹത്യയെന്ന് കേന്ദ്രമന്ത്രി
text_fieldsNext Story