പൊലീസിനെ ആക്രമിച്ച സംഘത്തിലെ രണ്ടുപേർകൂടി പിടിയിൽ

കൂത്താട്ടുകുളം: തിരുമാറാടി സുന്ദരിമുക്കിൽ പൊലീസിനെ ആക്രമിച്ച മൂവർ സംഘത്തിലെ രണ്ടു പേർകൂടി പിടിയിൽ. കാക്കൂർ വെളുത്തേടൻപറമ്പിൽ അനിൽ നാരായണൻ (31), തിരുമാറാടി മാമ്പിളിൽ മണിയൻ എന്നുവിളിക്കുന്ന് രാജു (51) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ്​ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്​. രാമപുരം മേതിരി തെക്കുംപുറത്ത് എൽദോസ് കുട്ടിയെ (33) സംഭവസ്ഥലത്തു​െവച്ച് പിടികൂടിയിരുന്നു. മദ്യലഹരിയിലായിരുന്ന എൽദോസിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടിച്ച​ുനിർത്തിയത്. ഇയാൾ കൂത്താട്ടുകുളം സ്​റ്റേഷനിൽ​െവച്ചും അക്രമം നടത്തി സ്​റ്റേഷനിലെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. അതിക്രമം വർധിച്ചതോടെ ഇയാളെ കൂത്താട്ടുകുളത്തെ മാനസികാരോഗ്യ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റു രണ്ടുപേരെയും റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.