റോഡപകടങ്ങളിൽ സഹായിച്ചാൽ സൗജന്യ കാർ വാഷ്​

കൊച്ചി: റോഡപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതി​നിടെ വാഹനത്തിൽ അഴുക്കോ രക്തക്കറയോ പുരണ്ടാൽ സൗജന്യ കാർ വാഷ് സേവനം വാഗ്​ദാനം ചെയ്​ത്​ കാർ വാഷ് സ്ഥാപനമായ ക്യാഗ്ഗോ സ്​റ്റീം കാർ വാഷ്​. അപകടങ്ങളിൽപെടുന്നവരെ എത്രയുംവേഗം ആശുപത്രിയിൽ എത്തിക്കാനുള്ള ബോധവത്കരണത്തി​ൻെറ ഭാഗമായാണ് സൗജന്യ സേവനം നൽകുന്നതെന്ന് സ്ഥാപനത്തി​ൻെറ ഡയറക്​ടർ അജ്മൽ ഖാലിദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അപകടത്തിൽപെട്ട വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചശേഷം 9137123456 ഹെൽപ്‌ലൈൻ നമ്പറിലേക്ക് ലൊക്കേഷൻ വിവരങ്ങൾ വാട്സ്ആപ് ചെയ്​താൽ ഉപഭോക്താവി​ൻെറ വീട്ടുപടിക്കലെത്തി വാഹനം വൃത്തിയാക്കുകയും കൊറിയൻ സാങ്കേതിക വിദ്യയിൽ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുകയും ചെയ്യും. വിലകൂടിയ വാഹനത്തിൽ രക്തക്കറയും മറ്റ്​ അഴുക്കുകളും ഉണ്ടാകുമെന്ന ആശങ്കമൂലം പലരും അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ മടിക്കുന്നുണ്ട്​. ഈ സാഹചര്യത്തിലാണ്​ തീരുമാനം. 14 ജില്ലകളിലായി 100ലധികം ബ്രാഞ്ചുകൾ വഴി 1200 പിൻകോഡുകളിൽ സൗജന്യസേവനം ലഭ്യമാക്കിയിട്ടുണ്ട്. ഡയറക്ടർ ജിതിന്‍ രാജ്, മാനേജര്‍ ജിന്‍സണ്‍ പോള്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.