യാക്കോബായ വിഭാഗം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

ആലുവ: യാക്കോബായ വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകീട്ട് 6.30ഓടെ മുഖ്യമന്ത്രി തങ്ങിയ ആലുവ പാലസ് ​െഗസ്​റ്റ്​ ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം ചർച്ച നീണ്ടു. മെത്രാപ്പോലീത്തൻ ട്രസ്​റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, മെത്രാപ്പോലീത്ത മാത്യൂസ് മാർ അപ്രേം എന്നിവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.