കേന്ദ്ര ബജറ്റ് ഫ്യൂച്ചർ റെഡി ആകണമെന്ന് ആൾട്ടൺ റോബോട്ട്

കൊച്ചി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇത്തവണ അവതരിപ്പിക്കുന്നത് ഫ്യൂച്ചർറെഡി ബജറ്റായിരിക്കണമെന്ന്​ അഭ്യർഥിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ടായ ആള്‍ട്ടണ്‍ രംഗത്ത്. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്​റ്റാര്‍ട്ടപ്​ ഓട്ടോമേഷനില്‍ വിദഗ്ധരുമായ ഇങ്കര്‍ റോബോട്ടിക്സ്​ വികസിപ്പിച്ചെടുത്തതാണ് ആള്‍ട്ടണ്‍ റോബോട്ടിനെ. ഇങ്കര്‍ റോബോട്ടിക​്​സ് സി.ഇ.ഒയും സ്ഥാപകനുമായ രാഹുല്‍ ബാലചന്ദ്രനുമായാണ് റോബോട്ട് സംവദിച്ചത്. റോബോട്ടിക്​സ് പഠനം രസകരമാക്കുന്ന തരത്തിലാണ് ആൾട്ടണ് രൂപം നല്‍കിയിട്ടുള്ളത്. മണിക്കൂറുകള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഒരു പഠന റോബോട്ടായി ആള്‍ട്ടണ്‍ നിരമിച്ചത്. ഇത്തരം ഉല്‍പന്നങ്ങളില്‍നിന്ന്​ വ്യത്യസ്തമായി വളരെ രസകരമാണ് ഇതി​ൻെറ നിര്‍മിതി. റോബോട്ടുകള്‍ എങ്ങനെ വികസിപ്പിച്ചെടുക്കുന്നുവെന്നും വിവിധ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ സഹായിക്കാമെന്നും കുട്ടികളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ആള്‍ട്ടണ്‍ റോബോട്ട് സഹായിക്കുന്നു. ekg robot alton ആൾട്ടൺ റോബോട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.