ഗാന്ധി സ്മൃതി ക്വിസ് മത്സരം

കൊച്ചി: എറണാകുളം വിമുക്തി ലഹരി വർജന മിഷനും കുടുംബശ്രീ സ്നേഹിതയും ചേർന്ന്​ നടത്തിയ ജില്ലതല ഗാന്ധി സ്മൃതി ക്വിസ് മത്സരത്തിൽ വടവുകോട് ബ്ലോക്കിലെ മഴുവന്നൂർ സി.ഡി.എസിലെ ബീന ജോസ് ഒന്നാം സ്ഥാനം നേടി. വൈപ്പിൻ ബ്ലോക്കിലെ എടവനക്കാട് സി.ഡി.എസിലെ സി.കെ. രേഷ്മ രണ്ടാം സ്ഥാനവും പാമ്പാക്കുട ബ്ലോക്കിലെ രാമമംഗലം സി.ഡി.എസിലെ സൗമ്യ ബിജു മൂന്നാം സ്ഥാനവും നേടി. 'ഗാന്ധിജിയും സ്വാതന്ത്യസമരവും' എന്നതായിരുന്നു മത്സര വിഷയം. ദേശീയ അധ്യാപക അവാർഡ് ജേതാവും ഗാന്ധിയനുമായ പ്രഫ. ടി.എം. വർഗീസ് ക്വിസ് മത്സരം നയിച്ചു. വിമുക്തി മാനേജർ ജി. സജിത്കുമാർ മുഖ്യാതിഥിയായി. വിമുക്തി മിഷൻ ജില്ല കോഓഡിനേറ്റർ കെ.എ. ഫൈസൽ അധ്യക്ഷത വഹിച്ചു. സ്നേഹിത സർവിസ് പ്രൊവൈഡർമാരായ സ്മിത മനോജ്, പ്രസീദ സുകുമാരൻ, കൗൺസലർമാരായ ജെസ്മിൻ ജോർജ്, കവിത ഗോവിന്ദ്, അനുജ നജീബ്, സ്മിത ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.