പൊതുമേഖല സ്ഥാപനങ്ങൾ കുതിപ്പി​ൽ -മന്ത്രി ജയരാജൻ

കളമശ്ശേരി: കഴിഞ്ഞ നാലരവർഷം കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക്​ കുതിപ്പി​ൻെറ കാലഘട്ടമായിരുന്നുവെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഏലൂർ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡിൽ നിർമാണം പൂർത്തിയായ 100 ടി.പി.ഡി കോസ്​റ്റിക് കോൺസെൻട്രേഷൻ പ്ലാൻറ്​, 60 ടി.പി.ഡി എച്ച്.സി.എൽ സിന്തസിസ് യൂനിറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിക്ഷേപം ആകർഷിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറി ചെയർമാനായി അഞ്ച് അംഗ സമിതി രൂപവത്​കരിക്കും. 100 കോടിവരെ നിക്ഷേപിക്കാൻ തയാറായവർക്ക് ഈ സെല്ലിലൂടെ ഒരാഴ്ചക്കകം സംരംഭങ്ങൾ ആരംഭിക്കാൻ അനുമതി നൽകും. ഒരു കൊല്ലത്തിനുള്ളിൽ അനുബന്ധ രേഖകൾ നൽകിയാൽ മതി. വ്യവസായ വളർച്ചയിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ടി.സി.സി ലിമിറ്റഡ് മാനേജിങ്​ ഡയറക്ടർ കെ. ഹരികുമാർ, ടി.സി.സി ചെയർമാൻ മുഹമ്മദ് ഹനീഷ്, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, കൗൺസിലർ കൃഷ്ണപ്രസാദ്, വി.ഇ. അബ്​ദുൽ ഗഫൂർ, ടെക്നിക്കൽ ജനറൽ മാനേജർ പി.എം. അബ്​ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.