കളമശ്ശേരി: കഴിഞ്ഞ നാലരവർഷം കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് കുതിപ്പിൻെറ കാലഘട്ടമായിരുന്നുവെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഏലൂർ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡിൽ നിർമാണം പൂർത്തിയായ 100 ടി.പി.ഡി കോസ്റ്റിക് കോൺസെൻട്രേഷൻ പ്ലാൻറ്, 60 ടി.പി.ഡി എച്ച്.സി.എൽ സിന്തസിസ് യൂനിറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിക്ഷേപം ആകർഷിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറി ചെയർമാനായി അഞ്ച് അംഗ സമിതി രൂപവത്കരിക്കും. 100 കോടിവരെ നിക്ഷേപിക്കാൻ തയാറായവർക്ക് ഈ സെല്ലിലൂടെ ഒരാഴ്ചക്കകം സംരംഭങ്ങൾ ആരംഭിക്കാൻ അനുമതി നൽകും. ഒരു കൊല്ലത്തിനുള്ളിൽ അനുബന്ധ രേഖകൾ നൽകിയാൽ മതി. വ്യവസായ വളർച്ചയിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ടി.സി.സി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ. ഹരികുമാർ, ടി.സി.സി ചെയർമാൻ മുഹമ്മദ് ഹനീഷ്, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, കൗൺസിലർ കൃഷ്ണപ്രസാദ്, വി.ഇ. അബ്ദുൽ ഗഫൂർ, ടെക്നിക്കൽ ജനറൽ മാനേജർ പി.എം. അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 12:04 AM GMT Updated On
date_range 2021-01-31T05:34:02+05:30പൊതുമേഖല സ്ഥാപനങ്ങൾ കുതിപ്പിൽ -മന്ത്രി ജയരാജൻ
text_fieldsNext Story