താൻ കോൺഗ്രസ് പ്രവർത്തകൻ; പാർട്ടി പറഞ്ഞാൽ മത്സരിക്കും -ധർമജൻ ബോൾഗാട്ടി

പാർട്ടി പറഞ്ഞാൽ മത്സരിക്കും -ധർമജൻ ബോൾഗാട്ടി കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുസംബന്ധിച്ച പ്രതികരണവുമായി നടൻ ധർമജൻ ബോൾഗാട്ടി രംഗത്ത്. താൻ കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞു. പല മണ്ഡലത്തിലും ത​ൻെറ പേര് പറഞ്ഞുകേൾക്കുന്നുണ്ടെന്നും എന്നാൽ ഇതുസംബന്ധിച്ച് നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും ധർമജൻ വ്യക്തമാക്കി. ബാലുശ്ശേരി മണ്ഡലത്തിൽ പേര് ഉയർന്നുവന്നതിെനപറ്റിയുള്ള ചോദ്യത്തിന് താൻ ഇഷ്​ടപ്പെടുന്ന നേതാക്കൾ പറഞ്ഞാലും ജയസാധ്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏതുമണ്ഡലത്തിലായാലും മത്സരിക്കുമെന്നും ധർമജൻ പറഞ്ഞു. സ്കൂൾകാലം തൊട്ടേ കെ.എസ്.യുവിൽ പ്രവർത്തിക്കുന്ന ആളാണ്. പാർട്ടിക്കുേവണ്ടി കുടിവെള്ളസമരം നടത്തി ജയിലിൽ കിടന്നിട്ടുണ്ട്. രാഷ്​ട്രീയം ഉപജീവനമല്ല, ജനങ്ങൾക്കുവേണ്ടി നല്ലത്​ ചെയ്യണമെന്നതാണ് ആഗ്രഹം. സിനിമയുടെ തിരക്കുകളിൽ സജീവരാഷ്​ട്രീയത്തിൽനിന്ന് ഇറങ്ങിയിട്ട് കു​െറ കാലമായി. അതുകൊണ്ടുതന്നെ സംഘടനകാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയില്ല. അച്ഛനും സഹോദരനുമെല്ലാം പാർട്ടിപ്രവർത്തകരായിരുന്നു. കു​െറകൂടി വലിയ തട്ടകത്തിൽ നിന്ന് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ഏതെങ്കിലും മണ്ഡലം വേണമെന്ന കാര്യം താനായിട്ട് ചോദിക്കില്ല. അങ്ങോട്ട് ചോദിക്കലും വിലപേശലും ഒന്നുമുണ്ടാവില്ലെന്നും താരം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.