വി ഫോർ പീപ്പിൾ പാർട്ടി പ്രഖ്യാപിച്ചു

കൊച്ചി: വി ഫോർ കേരള എന്ന കൂട്ടായ്മ ഇനി വി ഫോർ പീപ്പിൾ പാർട്ടി. റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൻെറ വടക്കൻ, മധ്യ, തെക്കൻ മേഖലകളെ പ്രതിനിധാനം ചെയ്​ത്​ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പാർട്ടി പ്രഖ്യാപനം നടന്നു. കണ്ണൂരിൽ വാസുദേവ പൈ, കൊച്ചിയിൽ നിപുൺ ചെറിയാൻ, തിരുവനന്തപുരത്ത് ജയകുമാർ എന്നിവർ പ്രഖ്യാപനം നടത്തി. അപ്രസക്തമായ പരമ്പരാഗത രാഷ്‌ട്രീയ സംസ്‌കാരത്തിന് എതിരെ ജനനന്മക്കായി ഉയർന്നുവന്ന വി ഫോർ മുന്നേറ്റം‌ കേരളത്തിലെ ജനങ്ങൾ ഹൃദയത്തിലേറ്റിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു. എറണാകുളം കർഷക റോഡിൽ വി ഫോർ കേരള സംസ്ഥാന ഓഫിസ് ഉദ്ഘാടനം ചെയ്​തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വി ഫോർ സ്ഥാപക അംഗം വെങ്കിടേഷ് ഈശ്വർ ദേശീയ പതാക ഉയർത്തി. ഫാത്തിമ നുസ്രിൻ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. ക്യാപ്റ്റൻ മനോജ് കുമാർ, ഷക്കീർ അലി, ബിജു ജോൺ, സാജൻ അസീസ്, സുജിത് സുകുമാരൻ, റിയാദ്, മെൽവിൻ വിനോദ്, ഓസ്​റ്റിൻ ബ്രൂസ്, ഷാജി ജോസഫ് അറയ്​ക്കൽ, റിയാസ് യൂസഫ്, ഡോ. മിർന സൈമൺ, ലത ടീച്ചർ, ജൈബി ക്ലിയോഫസ്​, മിനി ബൈജു, ജയ ജോൺ, മേരി പീറ്റർ, സൂരജ് ഡെന്നിസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.