മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രതിഷേധ ധർണ നടത്തി

കളമശ്ശേരി: നാല് വർഷത്തെ ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നും ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഗവ. മെഡിക്കൽ കോളജ് അധ്യാപകരായ ഡോക്ടർമാർ പ്രതിഷേധ ധർണ നടത്തി. കളമശ്ശേരി മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റ് ഓഫിസിന് മുന്നിൽ കെ. ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ നടത്തിയ ധർണ യൂനിറ്റ് പ്രസിഡൻറ് ഡോ. എം.കെ. ഉൻമേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ഫൈസൽ അലി, ഡോ.സദറുദ്ദീൻ അഹമ്മദ്, ഡോ. വിഷ്ണു കുമാ ർ, ഡോ: ഉഷ സാമുവൽ, ഡോ: ഉണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബയോ ഫ്ലോക്ക് മത്സ്യകൃഷി വിളവെടുപ്പ് കളമശ്ശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കളമശ്ശേരി നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് നടത്തുന്ന ബയോ ഫ്ലോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. നഗരസഭ മാനാത്ത് പാടം വാർഡിൽ വിളവെടുപ്പ്​ ഉദ്ഘാടനം ചെയർപേഴ്സൻ സീമ കണ്ണൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ സൽമ അബൂബക്കർ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ ജമാൽ മണക്കാടൻ മുഖ്യാതിഥിയായി. ഗിഫ്റ്റ് തിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങൾ ആണ് നിക്ഷേപിച്ചിരുന്നത്. അതേസമയം വിളവെടുപ്പ് വിവരം അറിയിക്കാത്തതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ സ്ഥലത്തെത്തി പ്രതിഷേധം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.