മാർക്കറ്റ്​ നവീകരണം: അടിയന്തര യോഗം വിളിക്കണമെന്ന് ഹൈബി ഈഡൻ

കൊച്ചി: സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന എറണാകുളം മാർക്കറ്റ് നവീകരണം സംബന്ധിച്ച് അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ജാഫർ മാലിക്കിന് കത്ത് നൽകി. മാർക്കറ്റ് നിർമാണം ആരംഭിക്കുന്നതിന്‌ മുന്നോടിയായി വ്യാപാരികളെ മാറ്റുന്നതിന്‌ തൊട്ടടുത്തുള്ള മുസ്​ലിം സ്കൂളിൽ സജ്ജീകരണങ്ങൾ ഒരുക്കിവരികയാണ്‌. ഇത് സംബന്ധിച്ച് വ്യാപാരികൾക്ക് ആശങ്കകൾ നിലനിൽക്കുകയാണ്‌. സ്കൂൾ പരിസരത്ത് ഉണ്ടാകാവുന്ന വെള്ളക്കെട്ട്, വാഹനങ്ങൾ കയറി ഇറങ്ങുന്നതിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവ അതിൽപെടും. കൊച്ചി മേയറുമായി വിഷയത്തിൽ ആശയ വിനിമയം നടത്തിയതായും എം.പി പറഞ്ഞു. ഇത് പരിഹരിക്കാൻ സൈറ്റ് വിസിറ്റ് നടത്തി യോഗം ചേരാനാണ്‌ നിർദേശം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.