കൊച്ചി: മെട്രോ പേട്ട-എസ്.എൻ ജങ്ഷൻ പാതയിലെ പൈലിങ് പൂർത്തിയായി. മെട്രോ തൂണുകൾക്കുള്ള 259 പൈലുകളും എസ്.എൻ ജങ്ഷൻ സ്റ്റേഷനിലേക്കുള്ള പൈലിങ്ങും അവസാനിച്ചു. ഇതോടെ പാതയിലെ നിർമാണ പ്രവൃത്തികളിൽ 30 ശതമാനം പുരോഗതി കൈവരിച്ചതായി അധികൃതർ അറിയിച്ചു. 2021 നവംബറോടെ പാത യാഥാർഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പനംകുട്ടി പാലത്തിൽ എത്തി നിർമാണ പുരോഗതി വിലയിരുത്തി. 299.87 കോടി ചെലവിലാണ് പേട്ടയിൽനിന്ന് എസ്.എൻ ജങ്ഷൻവരെയുള്ള നിർമാണം. എസ്.എൻ ജങ്ഷനിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് നീളുന്ന പാതയുടെ നിർമാണത്തിന് 162.98 കോടിയാണ് വകയിരുത്തുന്നത്. മെട്രോ നിർമാണ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി പനംകുട്ടി പാലം നിർമാണവും പുരോഗമിക്കുകയാണ്. രണ്ടുവരിപ്പാലമാണ് നിർമിക്കുന്നത്. er panamkutty നിർമാണം പുരോഗമിക്കുന്ന പനംകുട്ടി പാലം er alkesh കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ പനംകുട്ടി പാലത്തിൻെറ നിർമാണ പുരോഗതി വിലയിരുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.