മൂവാറ്റുപുഴ: . പാർക്കിൻെറ പ്രഖ്യാപനം മന്ത്രി കെ.കെ. ശൈലജ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നിർവഹിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മഞ്ഞള്ളൂരിൽ തുടങ്ങുന്ന വയോജന പാർക്കിന് ഒരു ഏക്കർ സ്ഥലമാണ് കണ്ടെത്തിയത്. സമൂഹത്തിലെ മുതിർന്നവർക്കുള്ള മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള സൗകര്യം ഇവിടെ ഒരുക്കും. സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ പണി പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി നടക്കുന്ന പ്രഖ്യാപന ചടങ്ങിനുശേഷം വാഴക്കുളത്ത് പഞ്ചായത്ത് കാര്യാലയത്തിനു സമീപം നടക്കുന്ന അനുബന്ധ ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നേതാക്കളും പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.ജെ. ജോർജും സാമൂഹിക നീതി വകുപ്പ് ജില്ല ഓഫിസർ കെ.കെ. ജോൺ ജോഷി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.