കൊച്ചി: കേന്ദ്രത്തിൻെറ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ഈ മാസം 26ലെ പൊതുപണിമുടക്കിന് സർഗാത്മക പിന്തുണയുമായി സി.ഐ.ടി.യു. യൂനിയൻെറ സംസ്ഥാന നവമാധ്യമ സമിതി നേതൃതത്തില്‍ സമര സര്‍ഗോത്സവ പന്തലിലൂടെയാണ് പരിപാടികൾ നടക്കുന്നത്. കഥാപ്രസംഗം, കവിത, നാടന്‍ പാട്ടുകള്‍, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍, അനുഭവസാക്ഷ്യം തുടങ്ങിയവയിലൂടെ പണിമുടക്കിൻെറ മുദ്രാവാക്യങ്ങള്‍ ഓണ്‍ലൈനായി അവതരിപ്പിക്കുകയണ് സി.ഐ.ടി.യു നവമാധ്യമ കൂട്ടായ്മ. കേരളത്തില്‍ ആദ്യമായിയാണ് ഇത്തരമൊരു പ്രചാരണം. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി, സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദന്‍, അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, ജോസ് ടി. എബ്രഹാം, ജയപ്രകാശ്, മുരളീധരന്‍ പിള്ള, കെ.എന്‍. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 25 വരെ വൈകീട്ട് എട്ടുമുതല്‍ ഒമ്പതുവരെ സി.ഐ.ടി.യു കേരള ഫേസ്ബുക്ക് പേജ് വഴിയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഒന്നിന് കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍, രണ്ടിന് കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്‍, മൂന്നിന് കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ എന്നിവ സമര സര്‍ഗോത്സവ പന്തലില്‍ വിവിധ കലാപരിപാടി അവതരിപ്പിച്ചു. അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഭക്ഷ്യധാന്യ വിതരണം കാര്യക്ഷമമായില്ല -മാനവ് ഫൗണ്ടേഷന്‍ കൊച്ചി: കോവിഡ് ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരം അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം കാര്യക്ഷമമായി നടന്നില്ലെന്ന് മാനവ് മൈഗ്രൻറ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍. കോവിഡിനെത്തുടര്‍ന്ന് വേണ്ടത്ര തൊഴില്‍ ഇല്ലാതെ ദുരിതത്തിലായ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൃത്യമായി ഭക്ഷ്യധാന്യ വിതരണം നടന്നിട്ടിെല്ലന്നാണ് വിവരാവകാശ അപേക്ഷ പ്രകാരം ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നത്. ആലുവ താലൂക്കിലെ എടത്തല, കീഴ്മാട്, ചൂര്‍ണിക്കര, ആലുവ, ചെങ്ങമനാട്, ശ്രീമൂലനഗരം, അങ്കമാലി, പാറക്കടവ്, തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി, കാലടി, മലയാറ്റൂര്‍-നീലീശ്വരം, മഞ്ഞപ്ര, നെടുമ്പാശ്ശേരി, കാഞ്ഞൂര്‍ പഞ്ചായത്തുകളില്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 4769 അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കുമാത്രമാണ് ഭക്ഷ്യധാന്യക്കിറ്റ് നൽകിയത്. സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അന്തർ സംസ്ഥാനക്കാരിലേക്ക് എത്തിക്കാൻ എല്ലാ പഞ്ചായത്തുതലങ്ങളില്‍നിന്ന് വാര്‍ഡ് അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം പഞ്ചായത്തിലും അത് നടപ്പായില്ല. അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ഇന്‍ഷുറന്‍സ് പരിരക്ഷയും പരിഗണിച്ച് തൊഴില്‍ വകുപ്പ് നടപ്പാക്കിയ ആവാസ് പദ്ധതിയില്‍ സംസ്ഥാനത്ത് ആകെ അഞ്ചുലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവരശേഖരണം വഴിപാടായി മാറുന്നു. അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് വകയിരുത്തിയ ഫണ്ടുകള്‍ പാഴാക്കാതെ അര്‍ഹരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് മാനവ് ഫൗണ്ടേഷന്‍ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. വൈസ് ചെയര്‍മാന്‍ എം.എം. മുഹമ്മദ് ഉമര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വൈ അബ്ദുല്‍ നാസര്‍, കോഓഡിനേറ്റര്‍ മുജീബ് റഹ്മാന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.