മനക്കക്കടവ്-നെല്ലാട്-പത്താം മൈൽ റോഡ് നിർമാണപുരോഗതി മൂന്നാഴ്ചക്കകം അറിയിക്കണം

കൊച്ചി: മനക്കക്കടവ്-നെല്ലാട്-പത്താം മൈൽ റോഡി​ൻെറ നിർമാണ പുരോഗതി മൂന്നാഴ്ചക്കകം അറിയിക്കാൻ ഹൈകോടതി നിർദേശിച്ചു. ഇൗ റോഡി​ൻെറ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്ര​ൻെറ ഹരജിയിലാണ് സിംഗിൾ ബെഞ്ച്​ നിർ​േദശം. മാസങ്ങളായി നിർമാണം നിർത്തി​െവച്ചതോടെ യാത്രക്കാർ ദുരിതത്തിലാണെന്നും കരാറുകാർ പണി നടത്താതായതോടെ തകർന്ന റോഡിൽ അപകടങ്ങൾ പതിവാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് നിർമാണ പുരോഗതി അറിയിക്കാൻ കോടതി നിർദേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.