നിരവധി കേസിലെ പ്രതികൾ പിടിയിൽ

​െകാച്ചി: നിരവധി കേസിലെ പ്രതികളായ രണ്ടുപേർ പിടിയിൽ. കടവന്ത്ര പുഷ്പ നഗർ കരിത്തല കോളനി ദേവൻ (32), പറവൂർ പൂയപ്പിള്ളി പുത്തൂർപറമ്പിൽ സ്വാബിൻ കുമാർ (30) എന്നിവരെയാണ് സെൻട്രൽ പൊലീസ്​ അറസ്​റ്റ് ചെയ്തത്​. കടവന്ത്ര, സെൻട്രൽ, നോർത്ത് തുടങ്ങിയ സ്​റ്റേഷനുകളിൽ പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയാണ്​ ദേവൻ. ആളുകളെ മർദിച്ച്‌ പണം തട്ടിയെടുക്കുന്നത് പതിവാക്കിയിരുന്നു. കഴിഞ്ഞമാസം മെട്രോ സ്​റ്റേഷനിൽ ലോട്ടറി കച്ചവടം നടത്തിയിരുന്നയാളെ തലക്ക് ബിയർ കുപ്പി കൊണ്ട് അടിച്ച്​ പരിക്കേൽപിച്ച്‌ പണം കവർന്നിരുന്നു. ആലുവയിൽ​െവച്ച് അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച്​ പണവും ഫോണും അപഹരിച്ച കേസിലെ പ്രതിയാണ്​ സ്വാബിൻ കുമാർ. ഇയാൾക്കെതിരെ ആലുവ, പറവൂർ സ്​റ്റേഷനുകളിൽ പതിനഞ്ചോളം കേസുണ്ട്. ഗുണ്ടനിയമമനുസരിച്ച്​ അറസ്​റ്റിലായിരുന്നു. മോഷ്​ടിച്ച മൊബൈൽ ഫോൺ എറണാകുളത്ത് വിൽക്കാൻ കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. സെൻട്രൽ പൊലീസ് സ്​റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയ് ശങ്കറി​ൻെറ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, സതീഷ് കുമാർ, എ.എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ധീരജ് കുമാർ, അനീഷ്, ഇഗ്​നേഷ്യസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. കോടതി റിമാൻഡ് ചെയ്തു. ചിത്രം- ER PRETHI1 SWABIN KUMAR സ്വാബിൻ കുമാർ ER PRETHI2 DEVAN ദേവൻ പിടിയിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.