ബന്ദും ധർണയുമായി വ്യാപാരികൾ

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളും വ്യാപാര ബന്ദും ധർണയും അരങ്ങേറി. ജില്ലതല ഉദ്ഘാടനം കാക്കനാട് കലക്ടറേറ്റ് ജങ്​ഷനില്‍ ജില്ല പ്രസിഡൻറ്​ പി.സി. ജേക്കബ് നിര്‍വഹിച്ചു. അസീസ് മൂലയില്‍ അധ്യക്ഷത വഹിച്ചു. എം.സി. പോള്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് ആലുവയിലും ട്രഷറര്‍ സി.എസ്. അജ്മല്‍ മൂവാറ്റുപുഴയിലും ധര്‍ണ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടിയിലെ വ്യാപാരിദ്രോഹ നടപടികള്‍ പിന്‍വലിക്കുക, കോവിഡ് നിയന്ത്രണത്തി​ൻെറ മറവില്‍ അനാവശ്യ കടപരിശോധനകള്‍ ഒഴിവാക്കുക, മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക, അനാവശ്യ പിഴ ഈടാക്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബന്ദും ധര്‍ണയും സംഘടിപ്പിച്ചത്. ജില്ലയിലെ 1168 കേന്ദ്രങ്ങളിൽ വ്യാപാരികള്‍ അണിനിരന്നു. രാവിലെ 10 മുതല്‍ 12 വരെ കടകള്‍ തുറന്നു​െവച്ച് വ്യാപാരം ബഹിഷ്‌കരിച്ച് പ്രതീകാത്മക വ്യാപാര ബന്ദ് ആചരിച്ചു. യൂത്ത്, വനിതാ കമ്മിറ്റികളെയും സമരത്തില്‍ പ്രത്യേക കേന്ദ്രമായി അണിനിരന്നു. ഫോട്ടോ ക്യാപ്ഷന്‍ er vyapari samaram കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച വ്യാപാര ബന്ദി​ൻെറയും ധർണയുടെയും ജില്ലതല ഉദ്ഘാടനം കലക്ടറേറ്റ് ജങ്​ഷനില്‍ പി.സി. ജേക്കബ്​ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.