കുട്ടികളുടെ പാർക്ക് തുറന്നു

പിറവം: പ്രളയക്കെടുതിയും കോവിഡ് പശ്ചാത്തലവും മൂലം അടച്ചിട്ടിരുന്ന കുട്ടികളുടെ പാർക്ക് നവീകരണം പൂർത്തിയാക്കി തുറന്നു. നഗരസഭ ഏഴുലക്ഷം രൂപ ചെലവഴിച്ച് കളിയുപകരണങ്ങളും വാട്ടർ ഫൗണ്ടനും സ്ഥാപിച്ചതിനൊപ്പം ഓപൺ ഓഡിറ്റോറിയത്തി​ൻെറ മുഖവും മിനുക്കിയിട്ടുമുണ്ട്​. എ.കെ. ആൻറണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ അനുവദിച്ച സൂര്യകിരൺ വിമാനം ഒരു മാസത്തിനകം പാർക്കിൽ സ്ഥാപിക്കും. നവീകരിച്ച പാർക്കി​ൻെറ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ് നിർവഹിച്ചു. ഉപാധ്യക്ഷ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.