ഡോ. നജ്മക്ക് ഐക്യദാർഢ്യം

കോതമംഗലം: കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോ. നജ്മ സലീമിനുനേരെ സൈബർ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗാന്ധി സ്​ക്വയറിൽ നടന്ന ഐക്യദാർഢ്യ സദസ്സ്​ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എബി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജെയിൻ ജോസ്, റഫീഖ് വെണ്ടുവഴി, ജോർജ് ജോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.